കൊല്ലത്ത് അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ നാട്ടിലെത്തിച്ചു

kundara Murder

കുണ്ടറ ഇരട്ട കൊലപാതകത്തില്‍ ശ്രീനഗറില്‍ നിന്ന് പിടികൂടിയ പ്രതിയെ നാട്ടിലെത്തിച്ചു. കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തി മുങ്ങിയ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പൊലീസ് പിടിയിലായത്.

സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്. നാലര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തുന്നത്. പ്രതി ശ്രീനഗറിലെ ഒരു വീട്ടില്‍ ജോലിക്കാരനായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.

Also Read : വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയന്റെ മരണം; അർബൻ ബാങ്ക്‌ അഴിമതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

പ്രതിയെ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നടപടികള്‍ തുടരും. 2024 ഓഗസ്റ്റ് 16 നാണ് കേസിനാസ്പദമായ സംഭവം. ലഹരിപദാര്‍ത്ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഖില്‍ ഇരുവരെയും കൊല്ലുകയായിരുന്നു.

പുഷ്പലത സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന്‍ ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ആക്രമണശേഷം പ്രതി നാടുവിടുകയായിരുന്നു. ആദ്യം പോയത് ദില്ലിയിലേക്കാണ്. അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന് 2000 രൂപ പിന്‍വലിച്ചിരുന്നു. അങ്ങനെയാണ് അഖില്‍ ഡല്‍ഹിയിലെത്തിയെന്ന് മനസിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News