സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസ്; ദില്ലിയില്‍ പിടിയിലായ പ്രതികളെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും

arrest

കൊച്ചിയില്‍ സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ദില്ലിയില്‍ പിടിയിലായ പ്രതികളെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കു വേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്.

ദില്ലിയില്‍ പിടിയിലായ മൂന്ന് പേരും നേരത്തെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി.രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ മോഷണം നടത്തിയതെന്നും വ്യക്തമായി.

പ്രതികളെ ഉടന്‍ കൊച്ചിയിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം . അതിനുശേഷം ആയിരിക്കും കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

Also Read : മഞ്ഞ് ഉറഞ്ഞുകൂടിയതല്ല, യമുന നദിയിൽ നുരഞ്ഞു പൊന്തിയത് വിഷപ്പത; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് പഠനം

മോഷണം പോയ മൊബൈല്‍ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ ദില്ലിയില്‍ പിടിയിലായത്. അലന്‍വോക്കറുടെ സംഗീതനിശ പരിപാടിക്കിടെ 36 ഫോണുകളാണ് മോഷണം പോയത്.

ഇവരില്‍ നിന്ന് ഐ ഫോണുകള്‍ ഉള്‍പ്പടെ 20ല്‍പ്പരം മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കു വേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News