മദ്യപാനത്തിനിടെ തർക്കം; കൈയിലിരുന്ന ഗ്ലാസ് പൊട്ടിച്ച് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കോട്ടയം കടപ്ലാമറ്റം ആണ്ടൂർ കാഞ്ഞിരപ്പാറ കോളനിയിൽ കാഞ്ഞിരപ്പാറ വീട്ടിൽ വിപിൻദാസിനെയാണ് മരങ്ങാട്ടുപിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

മദ്യപാനശേഷമുണ്ടായ വാക്കുതർക്കത്തിനിടയിൽ കാഞ്ഞിരപ്പാറ ഭാഗത്ത് വെച്ചാണ് ഇയാൾ സുഹൃത്തായ യുവാവിനെ കൈയിലിരുന്ന ഗ്ലാസ് പൊട്ടിച്ച് കുത്തിയത്. ഞായറാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; വിദേശവനിതയും ദില്ലി സ്വദേശിയായ യുവാവും റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ; നടുക്കുന്ന സംഭവം ദില്ലിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News