കൊലപാതകത്തിന് ശേഷം മുങ്ങി, കയ്യില്‍ പണമില്ലാതായതോടെ പിന്നെ പൊങ്ങിയത് പെണ്‍സുഹൃത്തിന്റെ വീട്ടില്‍; ഒടുവില്‍ സംഭവിച്ചത്

arrest

കൊലപാതകക്കേസില്‍ പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത് പെണ്‍സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശം. പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ബീമാപള്ളി സ്വദേശി ഷിബിലിയെ കൊലപ്പെടുത്തിയ കേസിലാണ് വമ്പന്‍ ട്വിസ്റ്റ്.

കൊലപാതകം നടത്തിയശേഷം കേസിലെ രണ്ടാം പ്രതി മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ മുഹമ്മദ് ഇനാദ് 4 ദിവസമായി ഒളിവിലായിരുന്നു. സൈബര്‍ സെല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ ഉപയോഗിക്കുന്നതായി പിന്നീട് മനസ്സിലായി.

Also Read : ‘ഭാര്യയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കണം’ യുകെയിൽ മരിച്ച യുവതിയുടെ ഭർത്താവ് മരിച്ച നിലയിൽ

തുടര്‍ന്ന് ഇനാദ് വാട്സാപ്പില്‍ പെണ്‍സുഹൃത്തിന് തുടര്‍ച്ചയായി സന്ദേശം അയച്ചതാണ് പൊലീസിന് സഹായകമായത്. പെണ്‍സുഹൃത്തില്‍നിന്ന് പണം വാങ്ങാന്‍ രാത്രിയെത്തിയ ഇനാദിനെ സിറ്റി ഷാഡോ പൊലീസ് വീട്ടില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

ഇനാദിന്റെ അനുജനും കേസിലെ ഒന്നാം പ്രതിയുമായ മുട്ടത്തറ ബീമാപള്ളി കുന്നു വിളാകംപുരയിടത്തില്‍ ഇനാസിനെ തിരുനെല്‍വേലിയില്‍ നിന്നും, ഇവരുടെ സുഹൃത്തും മൂന്നാം പ്രതിയുമായ സഹീര്‍ഖാനെ ബീമാപള്ളിയിലെ വീട്ടില്‍ നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

27 ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബീമാപള്ളി സ്വദേശി ഷിബിലിയെ, ബീമാപള്ളി കടപ്പുറത്തിട്ട് സംഘം ചേര്‍ന്നാണ് ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News