ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെ 3 മണി വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. മൂന്നു പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിലെ പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പ്രതികൾ പറഞ്ഞു. പദ്മകുമാറിന്റെ ഭാര്യ വനിതയാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ചത്. പത്മകുമാറും ഭാര്യ അനിതയും കൂടെ പാരിപ്പള്ളിയിൽ ഓട്ടോയിൽ ഗിരിജയുടെ കടയിൽ എത്തി. ഈ സമയം കുട്ടിക്കൊപ്പം മകൾ അനുപമ കാറിൽ ഇരുന്നു. പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിൽ വിളിച്ചത് അനിതയാണ്.

ALSO READ: ഇഡി ഓഫീസ് റെയ്ഡ് ചെയ്യാന്‍ തമിഴ്‌നാട് പൊലീസ്; ഇഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

അതേസമയം പ്രതി പത്മകുമാറിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു കോടി രൂപയോളം ബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവര്‍ തട്ടിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്നായിരുന്നു കണക്കുകൂട്ടല്‍.

ALSO READ: ‘പ്രതികളെ പിടികൂടുന്നത് വലിയ ദൗത്യമായിരുന്നു’; മന്ത്രി കെ എൻ ബാലഗോപാൽ

അതിര്‍ത്തിക്കപ്പുറം പുളിയറയ്ക്കും ചെങ്കോട്ടയ്ക്കും ഇടയില്‍ പുതുര്‍ എന്ന സ്ഥലത്ത് നിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ നീലക്കാറിലാണ് മൂന്നു പേരും എത്തിയത്. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ അവിടെ കാത്തുനിന്ന വനിതാ പൊലീസ് അടങ്ങുന്ന പൊലീസ് സംഘമാണ് മൂവരെയും പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News