പത്തനംതിട്ടയില്‍ അണുബാധയെ തുടര്‍ന്ന് ഗര്‍ഭിണിയായ 17കാരി മരിച്ച സംഭവം; സഹപാഠി അറസ്റ്റില്‍

ARREST

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സഹപാഠി അറസ്റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു നൂറനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. അണുബാധയെ തുടര്‍ന്ന് മരിച്ച 17 കാരി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ പൊലീസ് നേരത്തെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മരിച്ച പെണ്‍കുട്ടിയുടെ സഹപാഠിയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. നൂറനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.നേരത്തെ അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെയും ഡിഎന്‍എ പരിശോധന നടത്തിയിരുന്നു.

നൂറനാട് സ്വദേശിയായ സഹപാഠിക്ക് 18 വയസ്സും ആറു മാസവും പ്രായമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ 22 ആണ് പനിയെ തുടര്‍ന്നുള്ള അണുബാധയ്ക്ക് പെണ്‍കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

Also Read : http://അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവ്

25 ആം തീയതി പുലര്‍ച്ചെ ആലപ്പുഴ വണ്ടാനം മെഡി. കോളേജില്‍ ചികിത്സിലിരിക്കെ മരിച്ചു. സംശയം തോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി. തുടര്‍ന്ന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.

17കാരി അമിത അളവില്‍ മരുന്ന് കഴിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നാണ് പൊലീസ് കരുതുന്നത്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് കിട്ടിയ കത്ത് അടിസ്ഥാനമാക്കിയാണ് പൊലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നത്.

സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കേസിലെ മറ്റ് സംശയങ്ങള്‍ നീക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തം.പോക്‌സോ കേസിന്റെ പുറമേ അറസ്റ്റിലായ വിദ്യാര്‍ത്ഥിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്താന്‍ സാധ്യതയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News