കൊല്ലത്ത് ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കൊല്ലം കൊട്ടിയത്ത് ഭിന്നശേഷിക്കാരിയായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. വെളിനല്ലൂർ സ്വദേശി റാഷിദാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമുണ്ടായത്. യാചകയും, ഭിന്നശേഷിക്കാരിയുമായ വൃദ്ധയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപെടാൻ ശ്രമിക്കുന്ന സ്ത്രീയെ ഇയാൾ ക്രൂരമായി മർദിക്കുകയും ചെയ്യുന്നുണ്ട്.

Also Read; പോലീസിനെ പറ്റിച്ച് ജയിൽ ചാടി; ഒടുവിൽ തിരികെ പൊലീസ് പിടിയിൽ

സംഭവസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കിടന്ന് ഉറങ്ങുകയായിരുന്ന വൃദ്ധയെ ഇയാൾ ശല്യം ചെയ്യുന്നതും ഉണർന്ന് ബഹളം വെച്ച സ്ത്രീയെ ഉപദ്രവിക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ വൃദ്ധ ഇപ്പോൾ ചികിത്സയിലാണ്.

Also Read; മലപ്പുറത്ത് വീട്ടിൽ വൻ കവർച്ച; നഷ്ടമായത് പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News