പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിനിരയാക്കി വീഡിയോ പകർത്തി, ദൃശ്യങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ച് പണം തട്ടി വീണ്ടും പീഡനം; യുവാവ് അറസ്റ്റിൽ

പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലം ഏരൂര്‍ അയിലറയില്‍ 26 വയസുള്ള ജിത്താണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്.

ALSO READ: ‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം: വീഡിയോ

2022 ജൂലൈ മുതൽ പലതവണ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് ഏരൂര്‍ സ്വദേശിയായ 25 കാരി നൽകിയ പരാതിയിലാണ് ജിത്ത് പിടിയിലായത്. പ്രണയം നടിച്ച് വീട്ടില്‍ എത്തിച്ചു ലഹരി കലക്കിയ പാനിയം നല്‍കിയാണ് ഇയാൾ പീഡിപ്പിച്ചതെന്നും ഇതിനിടയില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി കോവളത്ത് ഹോട്ടലില്‍ എത്തിച്ചും പീഡനം തുടരുകയായിരുന്നെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പകർത്തിയ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയിൽ പെൺകുട്ടി വ്യക്തമാക്കി.

ALSO READ: ‘വനിതാ ഡോക്ടർക്കൊപ്പം ഹോട്ടൽ മുറിയിൽ രണ്ട് യുവാക്കൾ’, സംശയരോഗിയായ ഭർത്താവും കുടുംബവും സ്ഥലത്തെത്തി യുവതിയെ വലിച്ചിഴച്ചു ക്രൂര മർദനം: വീഡിയോ

ജിത്തിന്റെ ഭീഷണി തുടര്‍ന്നതോടെയാണ് പെൺകുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കാൻ തീരുമാനിച്ചത്. സുഹൃത്തുക്കള്‍ക്കും യുവാവ് ഈ ദൃശ്യങ്ങള്‍ അയച്ചു നൽകിയിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിക്കെതിരെ ബലാത്സംഗം, ഭീഷണി, ഐ.ടി ആക്റ്റ് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News