പീഡനത്തെ തിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വാരണസിയിലെ സുജാബാദിലാണ് ദാരുഠണ സംഭവം. കേസില്‍ കുട്ടിയുടെ അയല്‍വാസിയായ പ്രതി ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിനും ബലാത്സംഗത്തിനും ഇര്‍ഷാദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ബഹദൂര്‍പുര്‍ പ്രൈമറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Also Read : അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുഴിവന്‍ രക്തവും മുറിവുകളും ഉണ്ടായിരുന്നു. ഇര്‍ഷാദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി തിരികെ മൃതദേഹമുള്ള ചാക്കുമായി വരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
News Summery | man has been arrested for allegedly killing an eight-year-old girl after trying to rape her in Uttar Pradesh’s Varanasi.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here