പതിനാറുകാരിക്ക് ലൈംഗിക പീഡനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

rape

പതിനാറുകാരിയെ ജൂലൈ മുതല്‍ ഇന്നലെ വരെയുള്ള കാലയളവില്‍ പല ദിവസങ്ങളിലായി പലതവണ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി. തോട്ടപ്പുഴശ്ശേരി ചിറയറമ്പ് കുറിയന്നൂര്‍ അച്ചാര്‍ ഫാക്ടറി പാറയില്‍ വീട്ടില്‍ വിവേക് വിനോദ്(18) ആണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടിലെത്തിച്ചാണ് കുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയക്കിയത്. ജൂലൈയില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ദിവസമാണ് ആദ്യമായി പീഡിപ്പിച്ചത്. ഒടുവില്‍ ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.

Also Read : കീവിൽ റഷ്യയുടെ ഡ്രോണാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

തുടര്‍ന്ന്, കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയും, അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തില്‍ വച്ച് എസ് സി പി ഓ ഷെബി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ വീട്ടില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തി തെളിവുകള്‍ പോലീസ് ശേഖരിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ബന്തവസ്സിലെടുത്ത് ശാസ്ത്രീയ പരിശോധനക്ക് അയച്ചു, ഇയാളുടെ കുറ്റസമ്മതമൊഴിയും രേഖപ്പെടുത്തി, വൈദ്യപരിശോധന നടത്തി. കുട്ടിയെ കയറ്റിക്കൊണ്ടുപോയ സ്‌കൂട്ടര്‍ പോലീസ് പിടിച്ചെടുത്തു.

Also Read : വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; പ്രദേശവാസിയുടേതെന്ന് സംശയം

കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍, എസ് സി പി ഓ ജോബിന്‍ , ഷെബാന, സി പി ഓ പരശുറാം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News