ബൈക്കിലെത്തി മാല പൊട്ടിച്ച കേസില്‍ രക്ഷപ്പെട്ട പ്രധാന പ്രതി പിടിയില്‍

പത്തനംതിട്ട അടൂരില്‍ ബൈക്കിലെത്തി  മാല പൊട്ടിച്ച കേസില്‍ രക്ഷപ്പെട്ട പ്രധാന പ്രതി പിടിയിലായി. ആലപ്പുഴ കായംകുളം സ്വദേശി മുഹമ്മദ് അന്‍വര്‍ഷായെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തതത്. കേസിലെ മറ്റൊരു പ്രതി ആലപ്പുഴ കൃഷ്ണപുരം സ്വദേശി സരിതയെ സംഭവം നടന്ന ഉടനെതന്നെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി ഏട്ടരയ്ക്ക് പതിനാലാം മൈലില്‍ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പന്റെ അഞ്ചു പവന്‍ തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തി പ്രതികള്‍ പൊട്ടിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News