ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിലുണ്ടായ അക്രമത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സെയ്ഫിനേറ്റത് ഒന്നിലധികം മുറിവുകൾ. പരിക്കുകകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ നടൻ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ. സുരക്ഷാ ഭീഷണിയിൽ മുംബൈ നഗരം
പുലര്‍ച്ചെ രണ്ടരയോടെയാണ് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്.
ഒന്നിലധികം മുറിവുകളുമായാണ് നടനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പരിക്കുകകളില്‍ രണ്ടെണ്ണം ഗുരുതരമാണ്. നട്ടെല്ലിന് സമീപവും പരിക്കുണ്ട്. ഖാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നടൻ അപകട നില തരണം ചെയ്തതായാണ് ഏറ്റവും ഒടുവിൽ ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ബാന്ദ്ര പോലീസിന് പുറമെ മുംബൈ ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെ പിടികൂടിയതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, അജ്ഞാത സംഘം നടന്റെ പതിനൊന്നാം നിലയിലെ വീട്ടിൽ പ്രവേശിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
Also Read : Also Read : മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ; ഗോപന്റെ കല്ലറ തുറന്നു
കെട്ടിടത്തിൻ്റെ വാച്ചർമാർ ആരും പ്രവേശിക്കുന്നത് കണ്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെടുന്നത്. പരിസരത്തെ സിസി ടിവി ദൃശ്യങ്ങളും കെട്ടിടത്തിൻ്റെ ആക്‌സസ് പോയിൻ്റുകളും സമഗ്രമായി പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് പോലീസ് പറഞ്ഞു
അതെ സമയം സെയ്ഫ് അലി ഖാനെതിരായുണ്ടായ ആക്രമണം ബോളിവുഡിനെ നടുക്കിയിരിക്കുയാണ്. ബാന്ദ്രയിലെ മികച്ച സുരക്ഷയുള്ള, സെലിബ്രിറ്റികളും സമ്പന്നരും താമസിക്കുന്ന മേഖലയിലാണ് ക്രൈം തുടർക്കഥയാകുന്നത്. നഗര സുരക്ഷയെ ചോദ്യം ചെയ്യുന്ന സംഭവത്തിൽ വലിയ ആശങ്കയും ചർച്ചകളുമാണ് ഉയർന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്രയിലെ പൊതുസ്ഥലത്ത് വച്ച് മുൻ മന്ത്രി ബാബാ സിദ്ദിഖിയെ അജ്ഞാതർ വെടി വച്ച് കൊന്നത്. കൂടാതെ ബാന്ദ്രയിൽ തന്നെ താമസിക്കുന്ന സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണവും തുടർന്നുള്ള ഭീഷണികളും നഗരവാസികളിൽ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയത്.
തിരക്ക് പിടിച്ച കോസ്മോപോളിറ്റൻ നഗരത്തിൽ കുറ്റവാളികൾക്ക് രക്ഷപെടാൻ പഴുതുകൾ ഏറെയാണ്. അത് കൊണ്ട് തന്നെ ജനങ്ങളുടെ സുരക്ഷ ആവശ്യപ്പെടുന്ന സംവിധാനങ്ങളുടെ അഭാവമാണ് പലരും കുറ്റപ്പെടുത്തുന്നത്. .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here