കാലിനു പരുക്ക് പറ്റി ആശുപത്രിയിൽ പോയി തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ കാണാനില്ല; റബ്ബർ ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ചയാളെ കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുപയോഗിച്ച്

തിരുവനന്തപുരം പാറശാലയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയുടെ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. അയിര സ്വദേശിയായ ബിനുവിനെയാണ് പാറശാല പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. അഞ്ചാലിക്കോണം സ്വദേശിയായ ശശി റബ്ബർ ടാപ്പിംഗിനായി സ്കൂട്ടറിലെത്തി. ജോലി ചെയ്യുന്നതിനിടയിൽ കാലിനു പരുക്ക് പറ്റിയ ശശി തന്റെ വണ്ടി അവിടെ തന്നെ ഒതുക്കിവെച്ച് മറ്റൊരു വണ്ടിയിൽ ആശുപത്രിയിൽ പോയി. ഈ തക്കം നോക്കി പ്രതി സ്കൂട്ടർ അടിച്ചുമാറ്റി മുങ്ങി. അടുത്ത ദിവസം തിരിച്ചെത്തിയപ്പോളാണ് തന്റെ സ്കൂട്ടർ മോഷണം പോയെന്ന് മനസിലായത്.

Also Read; മുംബൈ റെയില്‍വേ സ്റ്റേഷനില്‍ മലയാളി വയോധികനെ അവശനിലയില്‍ കണ്ടെത്തി

ഉടൻ തന്നെ ശശി പാറശാല പോലീസിൽ പരാതി നൽകി. പാറശാല പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിനു സ്‌കൂട്ടറുമായി പോയെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിനു പോലീസ് പിടിയിലായി. പാറശ്ശാല എസ്ഐ രാജേഷിന്റെ നേതൃത്യത്തിൽ ബിനുവിനെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ കുളപ്പുറം ഭാഗത്ത് വണ്ടി ഒളിപ്പിച്ചിരിക്കുകയാണെന്ന് പ്രതി സമ്മതിച്ചു. തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് കൊണ്ടുപോയി സ്‌കൂട്ടർ വിൽക്കാനായിരുന്നു പ്രതിയുടെ പ്ലാൻ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read; അർധ നഗ്നനായി തിയേറ്ററിൽ മുട്ടിലിഴഞ്ഞ് മോഷണം; സിസിടിവിയിലെ പ്രതിയെ തേടി പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News