നടിക്ക് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസിൽ പ്രതി പിടിയിൽ

നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച കേസിൽ പ്രതി പിടിയിൽ. നടിയും എയർഹോസ്റ്റസുമാണ് ജിപ്സ ബീഗത്തിനാണ് മെസേജ് അയച്ചത്. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോ പാർക്ക് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഗൂഗിൾ പേയിൽ നിന്ന് നമ്പർ എടുത്ത് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനായ പ്രതി നിഷാന്ത്‌.

ALSO READ: കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

അതേസമയം പ്രതിയുടെ അറസ്റ്റ് സംബന്ധിച്ച് ജിപ്സ ബീഗം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി എന്നാണ് ജിപ്സ ബീഗത്തിന്റെ കുറിപ്പ്.എല്ലാം തരണം ചെയ്തു.അതിന് എൻ്റെ സോഷ്യൽ മീഡിയ കൂട്ടുകാരാണ് ധൈര്യം നൽകിയത് എന്നും ജിപ്സ കുറിച്ചു. സോഷ്യൽമീഡിയ സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കളും പൊലീസിനും ജിപ്സ നന്ദി അറിയിച്ചു.

ജിപ്സ ബീഗത്തിന്റെ ഫേസ്ബുക് പോസ്റ്റ്

ചെറിയ ധൈര്യമൊന്നും പോരായിരുന്നു… കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി…എല്ലാം തരണം ചെയ്തു… അതിന് എൻ്റെ Social Media കൂട്ടുകാരാണ് ധൈര്യം നൽകിയത്… കമൻ്റിൽക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു… ഒരു പട തന്നെ.കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല 🙏🙏🙏🙏🙏 സത്യത്തിൽ അവരാണ് എനിക്ക് ധൈര്യം നൽകിയത്.. അവരില്ലായിരുന്നെങ്കിൽ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം🙏🙏🙏 നന്ദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News