മോഷ്ടിച്ചത് ഓഡിറ്റോറിയത്തിലെ 27 വിലപിടിപ്പുള്ള വാട്ടർ ടാപ്പുകൾ; മലപ്പുറത്ത് 21-കാരൻ പൊലീസ് പിടിയിൽ

മലപ്പുറം തിരുവാലി എംബി ഓഡിറ്റോറിയത്തിലെ മോഷണത്തിൽ പ്രതി എടവണ്ണ പൊലീസിന്റെ പിടിയിൽ. തിരുവാലി പഞ്ചായത്ത്പടി സ്വദേശി ഇരുപതുകാരൻ റിബിൻ ആണ് പിടിയിലായത്.

Also Read; “ഇത് കേരളത്തിന്റെ പോരാട്ടം; കേന്ദ്രത്തിന് കേരളത്തോടുള്ള പ്രതികാര നടപടികൾക്കെതിരെ നടത്തുന്ന സമരത്തിന് കേരളം ഒറ്റക്കെട്ടായി നിൽക്കണം”: എംവി ഗോവിന്ദൻ മാസ്റ്റർ

ഓഡിറ്റോറിയത്തിലെ 27 വിലപിടിപ്പുള്ള വാട്ടർ ടാപ്പുകളാണ് മോഷണം പോയിരുന്നത്. ഈ മാസം അഞ്ചിന് പുലർച്ചയോടെയാണ് സംഭവം. മോഷ്ടിച്ച ടാപ്പുകൾ ആക്രിക്കടയിൽ വിൽപ്പന നടത്തുകയും, ബാക്കിയുള്ളവ റബ്ബർ തോട്ടത്തിലെ കുഴിയിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു അറസ്റ്റ്.

Also Read; കലാഭവന്‍ മണിയെ അപമാനിച്ചത് ദിവ്യ ഉണ്ണിയോ? ഒടുവിൽ വർഷങ്ങൾക്ക് ശേഷം വിവാദത്തിൽ പ്രതികരിച്ച് നടി

മോഷണ വിവരം ശ്രദ്ധയിൽ പെട്ടതോടെ ഉടമ പൊലിസിൽ പരാതി നൽകിയിരുന്നു. തിരുവാലിയിലെവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി ഓഡിറ്റോറിയത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി. സ്റ്റേഷൻ എസ്എച്ച്ഒ ഇ ബാബു, എസ്ഐ അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News