മധ്യവയസ്കരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തൃശൂർ അവിട്ടത്തൂരിൽ മധ്യവയ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പുല്ലൂർ സ്വദേശി കൊടിവളപ്പിൽ 26 വയസ്സുള്ള ഡാനിയേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തഞ്ചിന് രാത്രിയിലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. അവിട്ടത്തൂർ ചെങ്ങാറ്റുമുറിയിൽ മദ്യപിച്ച് വീടിന്റെ മതിലിൽ കയറിയിരുന്നത് ബഹളം വച്ചത് ചോദ്യം ചെയ്തതിന് രണ്ടുപേരെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയാണ് ഡാനിയൽ. പ്രായപൂർത്തിയാകാത്ത അഞ്ചു പേരുൾപ്പെടെ ഒമ്പതോളം പ്രതികൾ ചേർന്നാണ് ആക്രമണം നടത്തിയത്. സംഭവശേഷം നാടുവിട്ട പ്രതി വീടും നാടുമായി ബന്ധമില്ലാതെ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഞായറാഴ്ച അർദ്ധരാത്രിയോടെ ഇടുക്കി ജില്ലയിലെ കാഞ്ഞാറിൽ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

ALSO READ: കോഴിക്കോട് പനി ബാധിച്ച് 2 അസ്വാഭാവിക മരണങ്ങള്‍; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News