വടകര അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍

arrest

വടകര അജ്ഞാതനായ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി സജിത്തിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ 17 ന് രാത്രി കൊല്ലപ്പെട്ടയാളെ ഇതുവരെ  തിരിച്ചറിഞ്ഞിട്ടില്ല.

ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസം വയോധികൻ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് പ്രതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഈ പണം കൈക്കലാക്കാനാണ്  ഉറങ്ങുന്നതിനിടയിൽ പുതപ്പ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്.  പണവുമായി മുങ്ങിയ കൊയിലാണ്ടി പൊയിൽക്കാവ്  സ്വദേശി സജിത്തിനെ വടകര പൊലീസാണ് അറസ്റ്റ് ചെയ്തത്.  വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
18 ന് രാവിലെയാണ്  വടകര പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള കട വരാന്തയിൽ മൃതദ്ദേഹം കണ്ടത്. കഴുത്തിൽ തുണി കെട്ടി മുറുക്കിയ നിലയിൽ ആയതിനാൽ മരണത്തിൽ ദുരൂഹതയുണ്ടായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ്,  അന്വേഷണം ഊർജ്ജിതമാക്കിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News