ചോദ്യപേപ്പർ ചോർത്തൽ കേസിലെ മുഖ്യപ്രതിയായ ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിന്റെ സഹായി ഉത്തർപ്രദേശിൽ പിടിയിലായി. ഹരിയാന സ്വദേശിയായ മഹേന്ദ്ര ശർമയാണ് ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. കേസിലെ പ്രധാന പ്രതിയായ പൊലീസ് കോൺസ്റ്റബിളിന് വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.
ഫെബ്രുവരി 17, 18 തീയതികളില്‍ നടക്കാനിരുന്ന ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ കോദ്യപേപ്പറുകളും ഉത്തരസൂചികയുമടക്കമുള്ള രേഖകൾ നഷ്ടമായത്. കേസിലെ പ്രധാനപ്രതിയായ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിൾ ചോദ്യപേപ്പറും, ഉത്തരസൂചികയും നൽകാമെന്ന് വാഗ്‌ദാനം നൽകി ആയിരത്തോളം ഉദ്യോഗാർത്ഥികളെ ബന്ധപ്പെടുകയായിരുന്നു. ഏഴുലക്ഷം രൂപ ഇതിനായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണിച്ചാണ് ഉദ്യോഗാർഥികളുടെ വിശ്വാസം ഇയാൾ കയ്യിലെടുത്ത.
ഒടുവിൽ പണം നല്കാമെന്നേറ്റവരെയെല്ലാം ബസുകളിലും മറ്റുമായി ഹരിയാനയിൽ ഒരു റിസോർട്ടിലെത്തിച്ചു. അവിടെവെച്ച് ചോദ്യപേപ്പറുകളും, ഉത്തരസൂചികകളും വിതരണം ചെയ്തു. എല്ലാവരുടെയും കയ്യിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റും മാറ്റിവെച്ചു. താൻ നൽകിയ ചോദ്യങ്ങളും ഉത്തരങ്ങളും മനഃപാഠമാക്കാൻ നിർദ്ദേശവും നൽകി. റിസോർട്ടിന്റെ പുൽമൈതാനത്തിരുന്ന് ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കുന്ന ഉദ്യോഗാർഥികളുടെ വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
അഭിഷേക്, രവി എന്നിവരാണ് തങ്ങൾക്ക് ചോദ്യപേപ്പറുകളും ഉത്തരസൂചികകളും നൽകിയതെന്നാണ് മഹേന്ദ്ര ശർമയുടെ മൊഴി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ രണ്ടുപേരും 2015-ലെ ഉത്തരക്കടലാസ് ചോര്‍ച്ച കേസുമായി ബന്ധപ്പെട്ടവരാണെന്ന് കണ്ടെത്താൻ കഴിഞ്ഞു. ഇതേ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ 15 പേരെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റുചെയ്തിരുന്നു. എട്ടുലക്ഷം രൂപ ഇവർ ഉദ്യോഗാർത്ഥികളിൽ നിന്നും ആവശ്യപ്പെട്ടു. അറസ്റ്റിനുപിന്നാലെ തന്നെ പരീക്ഷയും റദ്ദാക്കി.
ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന പരീക്ഷകളില്‍ ഇത്തരം ക്രമക്കേടുകൾ നടക്കുന്നത് ഒഴിവാക്കാനായി ലോക്‌സഭയില്‍ ഫെബ്രുവരി മാസം ‘ആന്റി-ചീറ്റിങ്’ ബില്ല് പാസാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here