പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കോടതിക്കുള്ളിൽ വെട്ടിപരുക്കേൽപ്പിച്ച സംഭവം; പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി കോടതിക്കുള്ളിൽ വെട്ടിപരുക്കേൽപ്പിച്ച സംഭവം . പ്രതിയെ പിടി കൂടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയാണ് സംഭവം.

ALSO READ: നമ്മുടെ യാത്ര ഒരുമിച്ച് ആണോ എന്ന് പരിശോധിക്കണം, മതാധിഷ്ഠിത വിവേചനം നല്ലതല്ല: ലത്തീൻ അതിരൂപത മേജർ ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ

ആക്രമണം നടത്തിയ കാരപ്പുഴ സ്വദേശി രമേശനെ (65) അറസ്‌റ്റ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയനാണ് പരുക്കേറ്റത്. ജയൻ്റെ പരിക്ക് ഗുരുതരമല്ല. ക്രിമിനൽ കേസിൽ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി. പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.

പൊലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി. വൈകിട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളികയറാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസുകാരന് വെട്ടേറ്റത്. കൂടുതൽ പോലീസ് എത്തി ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ALSO READ:ഡല്‍ഹിയെ വീഴ്ത്തി രാജസ്ഥാന്‍, തുടര്‍ച്ചയായ രണ്ടാം ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News