തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്തനായി

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11:45 ന് ആണ് സംഭവം.പ്രതി പരാക്രമം കാണിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ചേലേമ്പ്ര പുത്തൻപുരയ്ക്കൽ റഫീഖ് ആണ് കഴിഞ്ഞ വെള്ളിയാഴ്ച തിരൂരങ്ങാടി ആശുപത്രിയിൽ ബഹളം വച്ചത്. തോർത്ത് മുണ്ട് കൊണ്ട് കൈകൾ ബന്ധിച്ചാണ് പൊലീസുകാർ ഇയാളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്നത്. പ്രതി പൊലീസുകാരോട് ബഹളം വയ്ക്കുന്നതും കുതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചേലേമ്പ്രയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമം നടത്തിയതിനാണ് തേഞ്ഞിപ്പലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് നിഗമനം.

അതേസമയം, കൊല്ലത്തും വൈദ്യപരിശോധനക്കെത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. ആയത്തിൽ സ്വദേശി വിഷ്ണുവാണ് കയ്യേറ്റശ്രമം നടത്തിയത്.

ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും ഹൗസർജൻമാരും ഓടിമാറിയതിനാലാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. പരിശോധനാ ടേബിൾ ഇയാൾ ചവിട്ടി മറിച്ചിടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News