എക്സൈസ് ഉദ്യോഗസ്ഥന്റെ കൈ പ്രതി കടിച്ചു മുറിച്ചു

കാസർകോഡ് എക്സൈസ് ഉദ്യോഗസ്ഥന്റെ കൈ പ്രതി കടിച്ചു മുറിച്ചു. അധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്നറിഞ്ഞ്‌ പരിശോധനക്കെത്തിയ ബദിയഡുക്ക എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസർ ഡി എം അബ്ദുള്ളക്കുഞ്ഞിയുടെ വിരലാണ്‌ കടിച്ചുമുറിച്ചത്‌.

Also Read: ചാലിയാർ പുഴയിൽ ചാടിയ നവദമ്പതികളില്‍ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

തലകൊണ്ട് മൂക്കിലിടിച്ച് ഗുരുതരമായ പരിക്കേറ്റു.ബദിയഡുക്ക അറുത്തിപ്പള്ളം കോമ്പ്രാജെയിലെ ലോറൻസ്‌ ക്രാസ്‌റ്റ (40) ആണ്‌ പ്രതി. ലോറൻസിന്റെ വീട്ടിൽ മദ്യ വിൽപന നടക്കുന്നുണ്ടെന്നറിഞ്ഞാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്.. മൂന്നുലിറ്റർ മദ്യം ഇയാളിൽ നിന്നും പിടിച്ചിരുന്നു. പ്രതിയെ ജീപ്പിലേക്ക്‌ കയറ്റിയപ്പോഴാണ്‌ അക്രമമുണ്ടായത്‌. അനധികൃത മദ്യ വിൽപന നടത്തിയതിന് എക്സൈസ് കേസെടുത്തു. ഉദ്യോഗസ്ഥനെ അക്രമിച്ച സംഭവത്തിൽ ബദിയടുക്ക പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News