പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു;ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുറ്റക്കാരനെന്ന് കോടതി.ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായ രാംദുലാര്‍ ഗോണ്ഡിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിലെ ശിക്ഷ വിധി ഡിസംബര്‍ 15, വെള്ളിയാഴ്ച നടക്കും.

ALSO READ: സംസ്ഥാന സര്‍ക്കാരിനൊപ്പം 81 ശതമാനം പേര്‍; ഒടുക്കം വസ്‌തുത തുറന്നുപറഞ്ഞ് മനോരമ ന്യൂസ് സര്‍വേ

ബലാത്സംഗക്കുറ്റത്തിന് പുറമേ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 നവംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരനാണ് പരാതി നല്‍കിയത്.

കേസെടുത്ത സമയത്ത് രാംദുലാര്‍ ഗോണ്ഡ് എംഎല്‍എയായിരുന്നില്ല. ആയതിനാൽ പോക്‌സോ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പിന്നീട് പ്രതി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേസിന്റെ വിചാരണ എം.പി-എം.എല്‍.എ. കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം; യുഡിഎഫിന്റെയും ബിജെപിയുടെയും സീറ്റുകൾ പിടിച്ചെടുത്തു; 10 വാർഡുകൾ നേടി എൽഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News