പോക്സോ കേസിൽ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന് വിചാരണയിൽ വെളിപ്പെടുത്തൽ; കാസർഗോഡ് കുമ്പളയിൽ പ്രതിയുടെ സഹോദരൻ അറസ്റ്റിൽ

കാസർഗോട് പോക്സോ കേസിൽ മൊഴി മാറ്റാൻ അതിജീവിതയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ പ്രതിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശി വരുൺ രാജിനെയാണ് കുമ്പള പോലീസ് പിടികൂടിയത്. 2018ൽ നടന്ന കേസിൽ ഇയാളുടെ സഹോദരൻ കിരൺ രാജ് ജയിലിൽ കഴിയുകയാണ്. കാസർകോഡ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കേസിൻ്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

Also Read; ‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, കണക്കെടുപ്പിൽ പുതിയ കണ്ടെത്തൽ; വലിയ തോതിൽ കുറവുണ്ടായാൽ പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

കോടതിയിൽ വിചാരണ വേളയിലാണ് അതിജീവിത പ്രതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പുലർച്ചെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കിരൺ രാജും , വരുൺ രാജും നിരവധി കേസുകളിൽ പ്രതിയാണ്.

Also Read; കർണാടക ഗോകർണത്തിനടുത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി; അപകടത്തിൽപ്പെട്ടത് ഒരു ഗ്യാസ് ടാങ്കറടക്കം നിരവധി വാഹനങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News