മണ്ണാർക്കാട് ആദിവാസിയുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രങ്കസ്വാമി കുറ്റക്കാരാണെന്ന് കോടതി. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയുടെതാണ് കണ്ടെത്തൽ. 2014 ഒക്ടോബർ പത്തിന് രാത്രിയോടെ അട്ടപ്പാടി ഷോളയൂർ തേക്കുമുക്കിയൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ 40കാരി വള്ളിയെ കൂടെ താമസിച്ചു വന്നിരുന്ന രങ്കസ്വാമി എന്നയാൾ കുടുംബവഴക്കിന്റെ പകയിൽ മദ്യപിച്ചെത്തി കരിങ്കൽപണിക്കുപയോഗിക്കുന്ന ചുറ്റികയും, മരവടിയും ഉപയോഗിച്ച് വള്ളിയെ മാരകമായി പരിക്കേൽപിച്ച് കൊലപ്പെടുത്തിയതായാണ് കണ്ടെത്തൽ. വള്ളിയുടെ ശരീരത്തിൽ 45 മുറിവുകൾ കണ്ടെത്തി.
Also Read: തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നടന്ന രാഷ്ട്രീയ ഗൂഢാലോചന പുറത്ത് വരണം: വി എസ് സുനിൽകുമാർ
സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ ചുറ്റികയിലെ മുടിയും വള്ളിയുടെ മുടിയും ഒന്നാണെന്നും, രങ്കസ്വാമിയുടെ മുണ്ടിലും ഷർട്ടിലുണ്ടായിരുന്ന ചോരകറയുടെത് വള്ളിയുടെ ബ്ലഡ് ഗ്രൂപ്പാണെന്നതും ഫോറെൻസിക് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതും, രാത്രി ആകുന്നതിനു മുൻപ് എന്നെ രക്ഷിക്കൂ എന്ന വള്ളിയുടെ കരച്ചിൽ കേട്ടതായി വള്ളിയുടെ അയൽവാസി സ്ത്രീ സാക്ഷി മൊഴി നൽകിയതും കേസ്സിന് നിർണ്ണായക തെളിവുകളായി. ഇരുള വിഭാഗത്തിൽപ്പെട്ട വള്ളിയെ മാരകമായി കൊലപ്പെടുത്തിയ കേസ്സിൽ മണ്ണാർക്കാട് എസ് സി/എസ് ടി കോടതി നാളെ ശിക്ഷ വിധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here