ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണത്തിനുപകരം മുക്കുപണ്ടം വച്ച് കോടികള്‍ തട്ടിയ കേസില്‍ മുന്‍ ബാങ്ക് മാനേജറെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. തെലുങ്കാനയില്‍ നിന്നാണ് മധാ ജയകുമാറിനെ കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.
വടകര എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മാനേജരായിരുന്ന മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധാ ജയകുമാറാണ് 17. 20 കോടി രൂപ തട്ടിയത്. 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കി. ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്.
ഡിവൈഎസ്പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചിരുന്നത്. പ്രതി തമിഴ്‌നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വന്‍ തുകയായതിനാലും ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരുന്നു.
സ്ഥലം മാറ്റം ലഭിച്ച ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജര്‍ വി ഇര്‍ഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായത് ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി വടകര ഡിവൈഎസ്പി ബാലചന്ദ്രന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം കര്‍ണാടകയിലേക്ക് തിരിച്ചു.
മധാ ജയകുമാറിനെ കണ്ടെത്താന്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. അടുത്തിടെ പ്രതി തമിഴ്‌നാട്ടില്‍ ഹോട്ടല്‍ തുടങ്ങിയിരുന്നു. ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രമുഖ സിനിമാതാരമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here