ഇടുക്കി കട്ടപ്പനയിൽ ആഭിചാര കൊലപാതകം എന്ന സംശയത്തെ തുടർന്ന് മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. കോടതി പ്രൊഡക്ഷൻ വാറണ്ട് നൽകിയിട്ടുണ്ട്. പ്രതികളെ പീരുമേട് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങും.
Also Read: തൃശ്ശൂരിൽ കുട്ടികൾ കാണാതായ സംഭവം; കണ്ടെത്താൻ പൊലീസും വനംവകുപ്പും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു
കഴിഞ്ഞ രണ്ടാം തീയതി കട്ടപ്പന നഗരത്തിലെ മോഷണ കേസിൽ പിടിയിലായ പ്രതികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് വഴിത്തിരിവിലേക്ക് നീങ്ങുന്നത്. കൂടുതൽ മോഷണ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്കായി പ്രതികളിൽ ഒരാളായ വിഷ്ണുവിന്റെ കാഞ്ചിയാർ കക്കാട്ടുകടയിലുള്ള വാടകവീട്ടിൽ എത്തിയ പോലീസിനുണ്ടായ സംശയങ്ങളാണ് ദൂരീകരിക്കപ്പെടേണ്ടത്. വീട്ടിലെ സാഹചര്യങ്ങളിലും വീട്ടിലുണ്ടായിരുന്ന അമ്മയുടെയും സഹോദരിയുടെയും പെരുമാറ്റത്തിൽ ഉണ്ടായ അസ്വഭാവികതയും ആണ് പോലീസിൽ സംശയം ജനിപ്പിച്ചത്. വിഷ്ണുവിന്റെയും കുടുംബത്തെയും ജീവിതം ദുരൂഹത നിറഞ്ഞതാണെന്നും അമ്മയും സഹോദരിയും ആ വീട്ടിൽ താമസം ഉണ്ടായിരുന്നു എന്ന് ഇപ്പോളാണ് അറിയുന്നതെന്നും വാർഡ് മെമ്പർ പറഞ്ഞു.
Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർഥി ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്
പോലീസ് എത്തുമ്പോൾ വീടിന്റെ തറ കുത്തി ഇളക്കപ്പെട്ട നിലയിലാണ്. ആഭിചാരക്രിയകൾ നടന്നതിന്റെ പൂജാ വസ്തുക്കൾ വീട്ടിൽ ഉണ്ടായിരുന്നു. വിഷ്ണുവിന്റെ പിതാവ് വിജയനെയും സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടോ എന്നാണ് സംശയം. നിലവിൽ പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളുമായി തെളിവെടുപ്പു നടത്തിയതിനുശേഷം മാത്രമേ പോലീസിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടാകു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here