ലവ് ജിഹാദ് പ്രോത്സാഹനമെന്ന് ആരോപണം; നയൻതാരയുടെ സിനിമയ്ക്കെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു

പാചകത്തിന് പ്രാധ്യാന്യം കൊടുക്കുന്ന നയൻതാര നായികയായ ‘അന്നപൂരണി’ എന്ന ചിത്രം വിവാദങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സിനിമയിൽ പല രംഗങ്ങളും ഉണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിൽ രാമൻ മാംസാഹാരം കഴിക്കുന്നയാളാണെന്ന് നടൻ ജയ് പറയുന്നതായി സിനിമയിൽ ദൃശ്യങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു. ചിത്രത്തിൽ വാൽമീകിയുടെ രാമായണത്തെ തെറ്റായി ചിത്രീകരിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ചെയ്തതിനാൽ ഹിന്ദു ഐടി സെൽ ആണ് മുംബൈ പൊലീസിൽ പരാതി നൽകി.

ALSO READ: എൺപത്തിനാലിന്റെ നിറവിൽ ഗാനഗന്ധർവൻ കെ ജെ യേശുദാസ്

ഒരു പാചകക്കാരിയാകാൻ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയുടെ മകൾ ആയതിനാൽ, നോൺ-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാൻ നയൻതാരയുടെ കഥാപാത്രം ഒരുപാട് വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടുന്നു. മാത്രമല്ല ഒരു സീനിൽ പാചക മത്സരത്തിന് മുമ്പ് കഥാപാത്രം സ്കാർഫ് കൊണ്ട് തല മറച്ച് ഇസ്ലാമിക പ്രാർത്ഥനയായ നമസ്കാരം നടത്തുന്നുണ്ട്. അതിന്റെ കാരണം ചോദിച്ചപ്പോൾ പാചകം ചെയ്യുന്നതിന് മുമ്പ് നമസ്‌കരിക്കുന്നത് ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ചവരുടെ വിശ്വാസത്തിന്റെ കൂടെ ഭാഗമാണ് എന്നും അത് ബിരിയാണിക്ക് രുചികൂട്ടുമെന്നും നയന്താരയായുടെ കഥാപാത്രമായ പൂർണ്ണി പറയുന്നു. പലരുടെയും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് ഈ ദൃശ്യം വിവാദമായിരിക്കുന്നത് എന്നും പരാതിയിൽ ഉണ്ട്.

ALSO READ:  ഉച്ചയ്ക്ക് ഊണിന് ഞൊടിയിടയിൽ ഒരു കറി ആയാലോ? എങ്കിൽ ഇതൊന്ന് നോക്കൂ

‘അന്നപൂരണി: ദ ഗോഡ്‌സ് ഓഫ് ഫുഡ്’ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലും റിലീസ് ആയിട്ടുണ്ട്. നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമെന്ന നിലയിൽ ‘അന്നപൂരണി’ വൻ നേട്ടമാണ് സ്വന്തമാക്കിയത്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയിൽ നയൻതാര, ജയ്, സത്യരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 ഡിസംബർ 1നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസിൽ 5 കോടി രൂപ നേടിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News