തൃശൂരില്‍ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി

തൃശൂര്‍ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി. തളിക്കുളം പത്താംകല്ല് സ്വദേശി കോപ്പൂര് വീട്ടില്‍ അഭിഷേകിനെയാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെ അഭിഷേക് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ലോക്കപ്പില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

അന്യ സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലോക്കപ്പിലുണ്ടായിരുന്ന പ്രതി പൊലീസുകാരനോട് വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാന്‍ പോയ സമയത്ത് ലോക്കപ്പിന്റെ കുറ്റി തുറന്ന് രക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

Also Read : തൃശൂരില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

വാടാനപ്പള്ളി വനിതാ എസ്.ഐ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് ഉച്ചയോടെ തളിക്കുളത്ത് നിന്നും ഇയാളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News