അവയവക്കടത്ത്; പിടിയിലായ കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടൻ

അവയക്കടത്ത്‌ കേസിൽ പിടിയിലായ കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കേസിൽ അറസ്‌റ്റിലായ സാബിത്ത്‌ നാസറിൽ നിന്നുമാണ്‌ അവയക്കടത്ത്‌ റാക്കറ്റുമായി ബന്ധമുള്ള മലയാളിയുടെ വിവരം ലഭിച്ചത്‌. അവയവ കടത്ത് കേസിൽ കൊച്ചി വിമാനത്താവളത്തിൽ വച്ച് പിടിയിലായ തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് നാസറിൽ നിന്നാണ് കൊച്ചി സ്വദേശിയായ മറ്റൊരു മലയാളി കൂടി ഈ റാക്കറ്റിലെ പ്രധാനിയാണെന്ന് പൊലീസ് കണ്ടെത്തുന്നത്.

Also Read: അപകടകരമായ രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികളെ ജനവാസ മേഖലയിൽ നിന്ന് മാറ്റുമെന്ന് ശ്രീകാന്ത് ഷിൻഡെ എം പി

ഇവരെ ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ്, റാക്കറ്റിലെ മറ്റുള്ളവർ, വൃക്കവാങ്ങിയവർ എന്നിവരെ കുറിച്ചുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹൈദരാബാദ്‌ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ളവരാണ്‌ സംഘാംഗങ്ങൾ. വൃക്കവാങ്ങിയവർ കൂടുതലും ഉത്തരേന്ത്യക്കാരുമാണ്‌. അവയവ കൈമാറ്റ നിയമം ഇന്ത്യ അടക്കമുള്ള യുഎൻ രാജ്യങ്ങൾ ശക്തമാക്കിയതും, ഇറാനിലെ അനുകൂല സാഹചര്യവും സംഘം മുതലെടുക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾ, ഗൂഢാലോചന ഉൾപ്പെടെയെല്ലാം നടന്നത്‌ ഇന്ത്യയിലാണ്‌. കച്ചവടം ഉറപ്പിച്ച ശേഷം അവയവദാനവും തുടർചികിത്സയുമാണ്‌ ഇറാനിൽ നടന്നിരിക്കുന്നത്‌.

Also Read: മഴ ശക്തമാണ് ജാഗ്രത വേണം, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വൃക്കദാനം ചെയ്‌തവർ സ്വമേധയ മുന്നോട്ട്‌ വരികയായിരുന്നുവെന്നും തങ്ങൾക്ക്‌ പങ്കില്ലെന്നും പറഞ്ഞ്‌ ഒഴിയാനുള്ള സാബിത്തിന്റെ നീക്കം സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ മുൻനിർത്തിയുള്ള ചോദ്യങ്ങളിൽ പാളുകയായിരുന്നു. സാബിത്തിൻ്റെ മൊബൈൽ ഫോണിൽ നിന്നാണ് സാമ്പത്തിക ഇടപാടുകാരെ കുറിച്ചും, അവയവ ദാതാകളെ കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്. അന്വേഷണ സംഘം വൈകാതെ ഹൈദരാബാദ്‌, ഡൽഹി ഉൾപ്പെടെ റാക്കറ്റ്‌ പ്രവർത്തിക്കുന്നിടങ്ങളിലേക്ക്‌ തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News