ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതിക്ക് 60 വര്‍ഷം കഠിനതടവും പിഴയും

പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിനതടവും 360000 രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാറി(43)നെയാണ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എ സമീര്‍ ശിക്ഷിച്ചത്.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോണ്‍ ഹാജരായി. 2020ലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നല്‍കിയതു വഴിയുള്ള പരിചയത്തില്‍, വാടക വീട്ടില്‍വെച്ചും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അവിടെ വച്ചുമാണ് പീഡനം നടന്നത്. പല പ്രാവശ്യമായി കുട്ടിയെ ക്രൂരപീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

READ ALSO:വെറും മൂന്നേ മൂന്ന് ചേരുവകള്‍ മതി; കിടിലന്‍ വാനില ഐസ്‌ക്രീം വീട്ടിലുണ്ടാക്കാം

2020ല്‍ ഇയാള്‍ കുട്ടിയുടെ വീട്ടില്‍ കയറി ആക്രമണം നടത്തുകയും ചെയ്തു. പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും എട്ടുമാസവും കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കെട്ടിവെയ്ക്കുന്ന തുക ഇരയ്ക്കു നല്‍കണമെന്ന് വിധിന്യായത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു. അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന യു ബിജുവായിരുന്നു കേസ് അന്വേഷിച്ചത്.

READ ALSO:രാത്രിയില്‍ ചുമ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ? ഇതാ ചില പോംവഴികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News