പോക്‌സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

തൃശൂരില്‍ പോക്‌സോ കേസ് പ്രതിക്ക് 90 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. മംഗലംപാടത്ത് വീട്ടില്‍ ശെല്‍വനെയാണ് (49) വടക്കാഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി ആര്‍ മിനി ശിക്ഷിച്ചത്.

also read- ‘വെറും ആരോപണങ്ങള്‍ മാത്രം’; മുഖ്യമന്ത്രിക്കും വീണാ വിജയനുമെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതിയുടെ സുപ്രധാന നിരീക്ഷണം

ഒന്നര ലക്ഷം രൂപ പിഴ അടക്കാതിരുന്നാല്‍ ഒന്നര വര്‍ഷം തടവ് കൂടി അനുഭവിക്കണം. 2022ലാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

also read-അധ്യാപിക അടിപ്പിച്ച കവിളില്‍ സ്നേഹമുത്തം നല്‍കി സഹപാഠികള്‍

പഴയന്നൂര്‍ എസ് എച്ച് ഒ ആയിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ കെ എ ഫക്രുദ്ദീനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സീനത്ത് ഹാജറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News