എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വർഷം കഠിനതടവ്

എട്ടുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിക്ക് നൂറ്റിനാല് വർഷം കഠിനതടവും നാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. അടൂർ ഫസ്റ്റ് ട്രാക്ക് ആന്റ് സ്പെഷ്യൽ ജഡ്ജി എ സമീറിന്റെതാണ് വിധി. ശിക്ഷ ഒരുമിച്ച് ഒരു കാലയളവ് അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകണം, അല്ലാത്തപക്ഷം 26 മാസം കൂടി അധികകഠിനതടവ് അനുഭവിക്കണം.

പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദി (32) നെയാണ് കോടതി ശിക്ഷിച്ചത്. അനുജത്തി മൂന്നര വയസ്സുകാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദൃക്‌സാക്ഷിയാണ് എട്ടുവയസ്സുകാരി. ആ കേസിൽ കഴിഞ്ഞദിവസം ഇയാളെ 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു.

Also Read : കിഫ്ബി മസാല ബോണ്ട് കേസ്; ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

അടൂർ പോലീസ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസായിരുന്നു അത്. ആദ്യകേസിലെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇളയകുട്ടിക്കും പീഡനം ഏൽക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെതുടർന്ന് രണ്ടാമത്തെ കേസെടുക്കുകയായിരുന്നു.
പ്രതി മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ വെച്ച് 2021, 2022 കാലയളവിൽ പലദിവസങ്ങളിലായി കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷമായിരുന്നു പീഡനം. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കുമാണ് കേസെടുത്തത്. കഴിഞ്ഞവിധിയിൽ ശിക്ഷിച്ച പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്ക് പുറമെ, 11, 12 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചുള്ള കാലയളവും ഉൾപ്പെടുത്തി.

Also Read : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെതുടർന്നാണ് പ്രതിക്കെതിരെ അടൂർ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്ത് ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷൻ 20 രേഖകളും പതിനാറ് സാക്ഷികളെയും ഹാജരാക്കി. പ്രോക്സിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിതാ ജോൺ പി ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News