എആർഎം വ്യാജപതിപ്പ് പകർത്തിയതിന് പ്രതികൾക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ

Movie Piracy

എആർഎം സിനിമയുടെ വ്യാജപതിപ്പ് പകർത്തിയതിന് പ്രതികൾക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ. കോയമ്പത്തൂർ സിങ്കനല്ലൂരിലെ മിറാജ് സിനിമാസ് എന്ന തീയേറ്ററിൽ നിന്നാണ് ഐഫോൺ 14 പ്രോ ഉപയോഗിച്ച് അജയന്റെ രണ്ടാം മോഷണം പകർത്തിയത്. ഇതുവരെ പ്രതികൾ 32 സിനിമകൾ പകർത്തിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Also Read: പട്ടിണി സൂചികയിൽ ഇന്ത്യ 105ആം സ്ഥാനത്ത്; പാകിസ്ഥാൻ നമുക്ക് പിന്നിലാണെന്ന് ബിജെപിയ്ക്ക് വേണമെങ്കിൽ ആശ്വസിക്കാമെന്ന് ഡോ. തോമസ് ഐസക്

ബാംഗ്ലൂരിൽ നിന്നാണ് കാക്കനാട് സൈബർ ക്രൈം പോലീസ് പ്രതികളെ പിടികൂടിയത്. ഐഫോൺ മുഖേന ഗോഫയൽ എന്ന സൈറ്റിൽ സിനിമ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്ക് വിജയകുമാർ എന്നയാൾക്ക് ടെലഗ്രാമിലൂടെ ലിങ്ക് അയച്ചു കൊടുത്തു. പ്രതികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നത് ഈ ടെലഗ്രാം അക്കൗണ്ട് വഴിയാണ്. ഇയാളാണ് തമിഴ് എംവി എന്ന സൈറ്റിലൂടെ  സിനിമ പ്രചരിപ്പിച്ചത്.

റിലീസ് ദിവസം തന്നെ മൾട്ടിപ്ലക്സ് അഞ്ചു സീറ്റുകൾ ഒരുമിച്ച് ഓൺലൈനായി ബുക്ക് ചെയ്യും ഒരാൾ ദൃശ്യങ്ങൾ പകർത്തുകയും മറ്റുള്ളവർ ഇയാൾക്ക് സുരക്ഷ ഒരുക്കുകയും ചെയ്യും. പ്രതികളായ പ്രവീൺകുമാറും കുമരേശനും വെള്ളിയാഴ്ച ബംഗളൂരുവിൽ നിന്നുമാണ് പിടിയിലായത്. രജനീകാന്ത് നായകനായ വേട്ടയാൻ സിനിമ പകർത്താനാണ് ഇവർ ബംഗളൂരുവിൽ എത്തിയത്. പ്രതികളിൽനിന്ന് വേട്ടയാൻ സിനിമയുടെ പകർപ്പും കണ്ടെത്തി. തമിഴ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിന് തമിഴ്നാട് പോലീസും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News