കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷനൽ ജില്ലാ സെഷൻസ് കോടതി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി (92) 2020 സെപ്റ്റംബർ 7 ന് രാത്രി 11 ന് കത്തി കൊണ്ട് കഴുത്ത് അറുത്ത് കൊല്ലപ്പെട്ട കേസിൽ വീട്ടിലെ പുറം പണികൾ ചെയ്തുവന്ന തമിഴ്നാട് സ്വദേശി മയിൽസാമി(73)യാണ് ശിക്ഷിക്കപ്പെട്ടത്. പിഴത്തുക ജാനകിയുടെ ഇളയ മകന് നൽകണം, പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി.

also read: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം; പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് നിർദേശം

വീട്ടിലെ വേലക്കാരിയായ ഭൂപതിക്കും ജാനകിക്കും ഒപ്പം താമസിച്ചുവന്ന പ്രതി ഭൂപതിയെ ഒഴിവാക്കാൻ ഉദ്ദേശിച്ചാണ് വയോധികയെ കൊലപ്പെടുത്തിയത്. പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ന്യൂമാൻ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ ജി സുനിലാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവദിവസം തന്നെ അറസ്റ്റിലായ പ്രതി മയിൽ സ്വാമി അന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഹരിശങ്കർ ഹാജരായി.

also read: തൊഴില്‍നൈപുണ്യം മെച്ചപ്പെടുത്തി മുന്നേറാനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ: മേയ് ദിന ആശംസ അറിയിച്ച് ഗവര്‍ണർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News