പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 27 കാരന് 22 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 26 കാരന് അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് 22 വർഷം കഠിനതടവിനും 120000 രൂപ പിഴയും ശിക്ഷ വിധിച്ചു.  കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ അറക്കൽ വില്ലേജിൽ ഇടയം ചന്ദ്രമംഗലത്ത് വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന അനുലാലാണ് പ്രതി.

also read: ‘റീലെടുക്കാനായി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം’, 23കാരിയും സുഹൃത്തും അറസ്റ്റിൽ, ആഭാസമെന്ന് സോഷ്യൽ മീഡിയ: വീഡിയോ

നേരിട്ടു കണ്ടിട്ടില്ലാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ വ്യാജ പേര് ഉപയോഗിച്ച് പരിചയത്തിൽ ആകുകയായിരുന്നു. ശേഷം പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുത്തു നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ അടൂർ ബസ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി അവിടെ നിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു. ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിച്ചു. 15 /2 /2022 നടന്ന സംഭവത്തിൽ അടൂർ സി ഐ ആയിരുന്ന ടിഡി പ്രജീഷ് ആണ് അന്വേഷണം നടത്തി ചാർജ് ഹാജരാക്കിയത്.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിതാ ജോൺ പി ഹാജരായി.പിഴത്തുക പ്രതി അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം പ്രതി എട്ടുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. പ്രോസിക്യൂഷൻ നടപടികൾ വിക്ടിം ലേയ്സൺ ഓഫീസർ സ്മിത എസ് ഏകോപിപ്പിച്ചു.

also read: “രാജ്യത്ത് നടക്കുന്നത് ചോദ്യപേപ്പര്‍ കച്ചവടം; നീറ്റ് – നെറ്റ് ക്രമക്കേടിൽ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണം”: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News