തൃശൂരിൽ ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

തൃശൂർ എടമുട്ടത്ത് യുവാവ് വെട്ടേറ്റു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവ തെരുവ് സ്വദേശി ചങ്ങരംകുളം വീട്ടിൽ 53 വയസുള്ള ഹരിദാസ് നായർ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കഴിമ്പ്രം മനയത്ത് ക്ഷേത്രത്തിന് സമീപം എടച്ചാലി സുരേഷിന്റെ വീട്ടിലാണ് ഹരിദാസ് നായരെ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ വേട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Also Read; വൃക്ക ദാനം ചെയ്തു; യുവതിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്, സംഭവം ഉത്തര്‍പ്രദേശിൽ

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി നോക്കിയപ്പോഴാണ് വീട്ടു വരാന്തയിലെ കസേരയിൽ മരിച്ച നിലയിൽ കണ്ടത്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. വലപ്പാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇരിങ്ങാലക്കുടയിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വർഷങ്ങൾക്ക് മുമ്പ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ആളാണ് ഹരിദാസ്.

Also Read; പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചയാൾ തീ കൊളുത്തി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News