താനൂരില്‍ ക്രിമിനല്‍ കേസുകളിലെ പ്രതി കാപ്പ നിയമ പ്രകാരം അറസ്റ്റില്‍

കൊലപാതകശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അറഫാത്തിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂര്‍ എടക്കടപ്പുറം സ്വദേശി  അറാഫത്ത് (33) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലിസ് മേധാവി ശ്രീ. ശശിധരന്‍. എസ്. ഐപിഎസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍ ശ്രീ. വി.ആര്‍. വിനോദ് ഐഎഎസ് ആണ് ഉത്തരവിറക്കിയത്. അവസാനമായി പോക്‌സോ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ ആയിരുന്ന ഇയാള്‍ 2 മാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങുന്നത്.

വധശ്രമം, കഠിനമായി ദേഹോപദ്രവം ഏല്‍പ്പിക്കുക, തട്ടികൊണ്ട് പോയി ഗുരുതരമായി പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തുക, മോഷണം, വീടുകളില്‍ കയറി അക്രമം നടത്തുക, കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറഫാത്ത്.

Also Read:  ദില്ലി മദ്യനയ അഴിമതി കേസ്; കവിതയുടെ അറസ്റ്റിനെതിരെ കെടി റാമറാവു

തമിഴ്നാട്ടിലും മറ്റും ഒളിവിലായിരുന്ന അറഫാത്തിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം താനൂര്‍ ഡി വൈ എസ് പി ബെന്നി വി വി യുടെ നേതൃത്യത്തിലുള്ള ഇന്‍സ്‌പെക്ടര്‍ മാത്യു ജെ, സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സലേഷ്, പ്രകാശ്, അഖില്‍ രാജ്, സാജന്‍, വിനീത് വില്‍ഫ്രഡ്, സജേഷ് എന്നിവര്‍ അടങ്ങുന്ന പ്രത്യേക പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ-3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത അറഫാത്തിനെ ഇന്ന് വിയ്യൂര്‍ സെന്ററല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കും, 6 മാസത്തേക്കാണ് തടവ്. സമൂഹത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തി ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News