തെക്കൻ ദില്ലിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ ജിം ഉടമയെ വെടിവെച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. സ്‌പെഷ്യൽ സെല്ലുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് മോട്ട അർമാൻ എന്ന മധൂറിനെ അറസ്റ്റ് ചെയ്തത്. രാത്രി 9 മണിയോടെ മോട്ടോർ സൈക്കിളിൽ എത്തിയ ഇയാളോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഇയാളുടെ വലത് കാൽമുട്ടിനും ഇടത് കണങ്കാലിനുമാണ് വെടിയേറ്റത്. ഇയാളിൽ നിന്നും ഒരു പിസ്റ്റളും 12 വെടിയുണ്ടകളും കണ്ടെടുത്തു.
Also Read: രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ
കഴിഞ്ഞമാസമാണ് തെക്കന്‍ ഡല്‍ഹിയിലെ ജിം ഉടമ നാദിര്‍ഷയെ ബൈക്കിലെത്തിയ രണ്ട് പേര് വെടിവെച്ചത്. പരിക്കേറ്റ നാദിര്‍ഷായെ മാക്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here