എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ടുകുടി വീട്ടിൽ അമൽ വിജയനാണ് (32) പോക്സോ കേസിൽ പൊലീസ് പിടിയിലായത്. വിവാഹിതനായ ഇയാൾ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
നിരവധി കേസിൽ കുറ്റക്കാരനായ പ്രതി കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. തണ്ടേക്കാട് നിന്നുമാണ് പെരുമ്പാവൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
അതേസമയം, കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. ക്ലാപ്പന സ്വദേശി ആര്‍ രാജ് കുമാര്‍ ആണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് പ്രതി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതാണ് കേസ്. കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു. ഓച്ചിറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here