പത്തനംതിട്ടയില്‍ ലഹരിമരുന്ന് വേട്ട: ഒരു കിലോയിലധികം കഞ്ചാവ് പിടികൂടി, രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട ജില്ലയില്‍ തുടരുന്ന പ്രത്യേക ഡ്രൈവില്‍ വന്‍ ലഹരിവേട്ട, ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു, പശ്ചിമ ബംഗാള്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് ലാല്‍ഗോല രാജാരാംപുര്‍ ചക്മാഹാറം എന്ന സ്ഥലത്ത് മോര്‍ട്ടുജ മകന്‍ പിന്റു ഷെയ്ഖ് (28)ഒരു കിലോ കഞ്ചാവുമായി ഏഴാംമൈലില്‍ വച്ച് പിടിയിലായി.

ഏനാത്ത് പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് ഇയാളുടെ താമസ്ഥലത്തുനിന്നും കഞ്ചാവ് ഉള്‍പ്പെടെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍കോടിക് സെല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശോധന നടന്നത്.

അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലായിരുന്നു പോലീസ് നടപടി. റെയ്ഡില്‍ എസ് ഐ അനൂപ് ,ഏനാത്ത് എസ് ഐ ശ്യാമകുമാരി, സി പി ഓമാരായ മനൂപ്, പുഷ്പദാസ്, ഡാന്‍സാഫ് ടീമിലെ സി പി ഓമാരായ മിഥുന്‍ ,ബിനു ,അഖില്‍ , ശ്രീരാജ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News