കൊച്ചിയിലെ ബാര്‍ വെടിവെപ്പ് കേസില്‍ മുഖ്യപ്രതി പിടിയില്‍

കൊച്ചിയിലെ ബാര്‍ വെടിവെപ്പ് കേസില്‍ മുഖ്യപ്രതി പിടിയില്‍. കോമ്പാറ സ്വദേശി വിനീതിനെയാണ് എറണാകുളം നോര്‍ത്ത്‌പോലീസ് പിടികൂടിയത്.ഇയാളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന വിനീതിന് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം രാത്രിയിലാണ് വിനീത് നോര്‍ത്ത്‌പോലീസിന്റെ പിടിയിലാകുന്നത്.കതൃക്കടവിന് സമീപം ഇടശ്ശേരി ബാറിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത് വിനീതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. വിനീത് ഉള്‍പ്പടെ ബാറിലെത്തിയ അഞ്ചംഗ സംഘം വെടിവെപ്പിനു ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു.

Also Read : മോദി സര്‍ക്കാരിന്റെ കാലത്തും കല്‍ക്കരി കുംഭകോണം; 4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ വിതരണത്തില്‍ അഴിമതി നടന്നു

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഘത്തിലെ നാലുപേരെയും ഇവര്‍ക്ക് ഒളിത്താവളമൊരുക്കിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ അപ്പോഴും വിനീത് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.പിന്നീട് തന്ത്രപരമായ നീക്കത്തിലൂടെ വിനീതിനെ പോലീസ് വലയിലാക്കുകയായിരുന്നു.

ഗുണ്ടാസംഘത്തില്‍പ്പെട്ട വിനീതിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.ഇയാള്‍ കൈവശം വെച്ചിരുന്ന തോക്ക് എവിടെനിന്നു ലഭിച്ചു,ഇതിന് ലൈസന്‍സ് ഉണ്ടൊ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

കഴിഞ്ഞ 11 ന് രാത്രി 11.30 നുശേഷമായിരുന്നു ബാറില്‍ വെടിവെപ്പുണ്ടായത്. പ്രവര്‍ത്തന സമയം കഴിഞ്ഞതിനു ശേഷം മദ്യം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News