കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടുവള്ളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വാവാട് മൊട്ടമ്മല്‍ സിറാജ്ജുദ്ധീന്‍ തങ്ങളെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കൊലപാതകം, പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് വില്‍പ്പന, അക്രമം, പോക്‌സോ തുടങ്ങിയ പതിനഞ്ചോളം കേസുകളില്‍ പ്രതിയായ സിറാജ്ജുദ്ധീന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാസര്‍ഗോഡ് മംഗലാപുരം അതിര്‍ത്തി പ്രദേശത്തു ഒളിവില്‍ താമസിച്ചു വരികയായിരുന്നു.
Also Read; തലസ്ഥാനത്ത് അഴിഞ്ഞാട്ടം തുടർന്ന് യൂത്ത് കോൺഗ്രസ്; വനിതാ പൊലീസിന്റെ വാഹനവും തല്ലിത്തകർത്തു
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൊടുവള്ളി ഇന്‍സ്പെക്ടര്‍ കെ പ്രജീഷ്, എസ്‌ഐ അനൂപ് അരീക്കര, എഎസ്‌ഐ മാരായ സുരേഷ്‌കുമാര്‍, കെപി സജിഷ, സിപിഒമാരായ ഷെഫീഖ് നീലിയാനിക്കല്‍, അനീഷ്‌കുമാര്‍, എം ശ്രീനിഷ്, ഡ്രൈവര്‍ കെ ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ പാടുപെട്ടാണ് അന്വേഷണ സംഘം കീഴ്‌പ്പെടുത്തിയത്.
Also Read; യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയറ്റ് മാർച്ച്; കൈരളി ന്യൂസ് മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റശ്രമം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here