കൊലപാതകക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിൽ കൊലപാതകക്കേസ് പ്രതിയെ അഞ്ച് പേർ ചേർന്ന് വെട്ടിക്കൊന്നു. വിനിത് എന്ന അറിവഴകനാണ് (29) കൊല്ലപ്പെട്ടത്. തിരക്കേറിയ റോഡിൽ അറിവഴകനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതായിരുന്നു. തിരക്കേറിയ റോഡിലൂടെ നടക്കുമ്പോൾ കാറിലെത്തിയ അഞ്ചുപേർ അറിവഴകനെ പിന്തുടരാൻ തുടങ്ങി. സംഘത്തെ കണ്ട് ഭയന്ന അറിവഴകൻ ഓടാൻ ആരംഭിച്ചു. ഇതിനിടെ സമനില തെറ്റി നിലത്തേക്ക് വീണു.

also read; പത്തനംതിട്ടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റം, ഒടുവില്‍ കത്തിക്കുത്ത്

ആളുകൾ നോക്കിനിൽക്കെ, അഞ്ചംഗ സംഘം അറിവഴകനെ ആക്രമിക്കാൻ തുടങ്ങി. വടികൊണ്ട് ക്രൂരമായി മർദ്ദിച്ച ശേഷം വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ഇതിനിടെ തടയാനെത്തിയ ഒരാൾക്കും മർദ്ദനമേറ്റു. റോഡരികിൽ കിടക്കുകയായിരുന്ന അറിവഴകനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മധുരൈ സ്വദേശിയാണ് കൊല്ലപ്പെട്ട അറിവഴകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News