പോക്‌സോ കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു; പൊലീസുകാരന്റെ പല്ല് പൊട്ടി

തൊടുപുഴയിൽ പോക്‌സോ കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പൊലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്നീട് ഓടിച്ചിട്ട് പിടികൂടി.15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ അഭിജിത്ത് എന്നയാളാണ് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

also read; ബോക്സോഫീസിൽ തകർന്നടിഞ്ഞ് വിവാദ ചിത്രം “72 ഹൂറാന്‍”

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി പൊലീസുകാർ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി പൊലീസുകാരന്റെ മുഖത്തിടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. ഒടുവിൽ പൊലീസുകാർ തന്നെ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

also read; ആരാധകക്കൂട്ടം ഒഴിവാക്കാൻ സിഗ്നൽ തെറ്റിച്ചു; ദളപതിക്ക് 500 രൂപ പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News