‘സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് തടയും’: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

സ്ത്രീകള്‍ക്കെതിരായി അതിക്രമം നടത്തുന്നവരെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് തടയുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. റായ്പുരിലെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്രദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read- മികച്ച പൊതുസേവനത്തിനുള്ള ബംഗാള്‍ മുഖ്യമന്ത്രിയുടെ മെഡല്‍ മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥന്

സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും സ്ത്രീകള്‍ക്കെതിരെയോ പെണ്‍കുട്ടികള്‍ക്കെതിരെയോ ലൈംഗികാതിക്രമം, അധിക്ഷേപം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെട്ടാല്‍ അവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് തടയുമെന്ന് കൂട്ടിച്ചേര്‍ത്തു.

also read- മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിക്ക് അവ്യക്തതയില്ല; എം വി ഗോവിന്ദൻ മാസ്റ്റർ

പരിപാടിയില്‍ വെച്ച് നിരവധി പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. മെഡിക്കല്‍, എന്‍ജിനീയറിംഗ് തുടങ്ങിയവയിലേക്കുള്ള എന്‍ട്രന്‍സ് പോലുള്ള പരീക്ഷകള്‍ക്ക് പ്രാപ്തരാക്കാന്‍ വേണ്ടി ഛത്തീസ്ഗഢിലെ ഉള്‍ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിംഗ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News