പരുമല ഇരട്ട കൊലപാതകം; പ്രതി റിമാൻഡിൽ, കസ്റ്റഡി അപേക്ഷ സമർപ്പിക്കും

പരുമല ഇരട്ട കൊലപാതക കേസിലെ പ്രതി റിമാൻഡിൽ. പിടിയിലായ പ്രതി അനിലിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ തിരുവല്ല കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. അനിലിനായുള്ള കസ്റ്റഡി അപേക്ഷ ശനിയാഴ്ച പോലീസ് തിരുവല്ല കോടതിയിൽ സമർപ്പിക്കും. പരുമലയിലെ നാക്കടയിൽ മകൻ മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തിയിരുന്നു. പരുമല നാക്കട കൃഷ്ണവിലാസം സ്‌കൂളിനു സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് മകൻ അനിൽ വെട്ടി കൊലപ്പെടുത്തിയത്.

also read: പിന്നാക്ക വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി കെ രാധാകൃഷ്ണന്‍

ഇന്നലെ രാവിലെ എട്ടരയോടെ ആയിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് അനിലും മാതാപിതാക്കളുമായി ഏറെക്കാലമായി കലഹം പതിവായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്കേറ്റത്തിന് ഒടുവിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അനിൽ പിതാവ് കൃഷ്ണൻകുട്ടിയെ കുത്തുകയായിരുന്നു. തടഞ്ഞ മാതാവിനെയും ഇയാൾ കുത്തി വീഴ്ത്തി. ഇരുവരുടെയും ശരീരത്തിൽ പത്തോളം മാരകമായ മുറിവുകൾ ഉണ്ടായിരുന്നു.

also read: ആലുവയിലെ കൊലപാതകം; സാധാരണ പീഡനക്കൊലപാതകങ്ങളിൽ കാണപ്പെടാത്ത മുറിവുകൾ; കൊലപാതക ദിവസത്തിന്റെ തലേന്നും പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു

സംഭവശേഷം അക്രമാസക്തനായി നിന്നിരുന്ന പ്രതിയെ പുളിക്കീഴ് പോലീസ് എത്തിയാണ്
കീഴടക്കിയത്. കൊല്ലപ്പെട്ട കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും സംസ്കാരം ശനിയാഴ്ച രാവിലെ  നടക്കും. മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പുളിക്കീഴ് പോലീസ് നാളെ തിരുവല്ല കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News