സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് പ്രതികള്‍. വിചാരണ ആരംഭിച്ച ആദ്യ ദിവസം മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അബ്ബാസ് അലി, ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നീ പ്രതികളാണ് അക്രമാസക്തരായത്

മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ ജില്ലാ ജഡ്ജിയെ കാണണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ പൊലീസ് നിരസിച്ചതോടെ തക്ബീര്‍ മുഴക്കി പ്രതികള്‍ കൈവിലങ്ങ് കൊണ്ട് ജനാലയില്‍ അടിക്കുകയായിരുന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന കേരള പൊലീസും തണ്ടര്‍ ബോള്‍ട്ടും ആന്ദ്ര പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കീഴടക്കി പൊലീസ് വാനിലാക്കി.

Also Read: എ എൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ചു

പ്രതികളുടെ സുരക്ഷാ ചുമതലയും പ്രതികളെ സെന്റ്രല്‍ ജയിലില്‍ അടക്കാന്‍ ജില്ലാ ജഡ്ജി ഉത്തരവ് തയാറാക്കുന്നതിനിടെ ആയിരുന്നു പ്രതികളുടെ അതിക്രമം. പൊതു മുതല്‍ നശിപ്പിച്ചതിന് കൊല്ലം വെസ്റ്റ് പൊലീസ് പിഡിപിപി വകുപ്പ് പ്രകാരം സ്വമേധയാ കേസെടുത്തു. നിരോധിത സംഘടന അല്‍ഉമ്മയിലെ പ്രവര്‍ത്തരായിരുന്ന പ്രതികള്‍ ബേസ് മൂവ്‌മെന്റ് എന്ന പുതിയ വിധ്വംസക സംഘടന രൂപീകരിച്ച് 2016 ജൂണ്‍ 15 ന് കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം നടത്തുകയായിരുന്നു. കേരളത്തിലും പുറത്തുമായി നാല് കോടതി പരിസരങളിലും പ്രതികള്‍ ചോറ്റു പാത്ര ബോംബ് സ്‌ഫോടനം നടത്തി.കൊല്ലത്തെ കേസില്‍ വിചാരണക്കായി പ്രതികളെ അന്ധ്രാപ്രദേശിലെ കടപ്പ ജയില്‍ നിന്നാണ് കൊല്ലത്ത് കൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News