വാളയാര്‍ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വാളയാര്‍ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലാം പ്രതി കുട്ടി മധു എന്ന കെ മധുവാണ് തൂങ്ങി മരിച്ചത്. ആലുവ ബിനാനിപുരത്തെ അടഞ്ഞുകിടക്കുന്ന ഫാക്ടറിക്കുള്ളിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read: ന്യൂസ്ക്ലിക്ക് കേസ്; പ്രബീര്‍ പുരകായസ്തയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

രാവിലെ 9 മണിയോടെയാണ് ഏലൂരിന് സമീപം ബിനാനിപുരത്തെ അടഞ്ഞുകിടക്കുന്ന ബിനാനി സിങ്ക് ഫാക്ടറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാളയാര്‍ പീഡന കേസിലെ പ്രതിയുടേതാണ് മൃതദേഹം എന്ന് വ്യക്തമായത്. കേസിലെ നാലാം പ്രതി കുട്ടിമധു എന്ന കെ മധുവിന്റേതായിരുന്നു മൃതദേഹം.
അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Also Read: നിപ പ്രവർത്തനങ്ങളെ ഏകീകരിക്കാൻ തീരുമാനം; ഒരു സ്ഥാപനത്തിന്റെ കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രി

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒന്നര വര്‍ഷമായി ഈ പ്രദേശത്ത് താമസിച്ചു വരുകയായിരുന്നുവെന്ന് ഗ്രാമപഞ്ചായത്തംഗം സുനിതാകുമാരി പറഞ്ഞു. രാവിലെ ഒപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വാളയാര്‍ കേസിലെ മൂന്നാം പ്രതിയും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതി പ്രദീപ് കുമാര്‍ 2020 നവംബറിലാണ് തൂങ്ങി മരിച്ചത്. ചേര്‍ത്തല വയലാറിലെ വീട്ടിനുള്ളില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് കുട്ടി മധു. തുടര്‍ന്ന് നടന്ന സി ബി ഐ അന്വേഷണത്തിലും ഇയാള്‍ പ്രതിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News