മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് തുമ്പയിൽ മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കൊല്ലം സ്വദേശി ശ്രീ ശിവൻ (25) ആണ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടത്. രാത്രി 8 മണിയോടെയാണ് സംഭവം. കൊല്ലത്ത് മോഷണ കേസിൽ കസ്റ്റഡിയിലായിരുന്ന ഇയാളെ തുമ്പയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. 8 മണിയോടെ ഇയാൾ സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടി. സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാർ പിന്തുടർന്നെങ്കിലും ശ്രീ ശിവൻ രക്ഷപ്പെട്ടു കളഞ്ഞു. ഇയാൾക്കായി പൊലീസ് വ്യാപകമായ അന്വേഷണം നടത്തുന്നു.

also read; യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News