വന്ദേ ഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍

വന്ദേ ഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി.

പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതെന്നും മൊഴി നൽകി. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. കാസർകോട് – തിരുവനന്തപുരം സർവീസിനിടെ ട്രെയിൻ തിരുർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ഏറുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News